ലുധിയാന: മലങ്കര ഓർത്തഡോക്സ് സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനും ലുധിയാന മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിന്റെ കാവൽപിതാവുമായ പരുമല തിരുമേനിയുടെ 123-ാമത് ഓർമപ്പെരുന്നാൾ ഈ മാസം 26 മുതല്‍ നവംബർ രണ്ട് വരെയുള്ള ദിവസങ്ങളിൽ ഭക്തിയാദരവുകളോട് കൂടി ആഘോഷിക്കുന്നു.
പരുമല തിരുമേനിയുടെ തിരുശേഷിപ്പ് സ്ഥാപിതമായിരിക്കുന്ന ദേവാലയത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ മലബാർ ഭദ്രാസനത്തിലെ പെരുങ്കുളം മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവകയുടെ വികാരി റവ. ഫാ. അജി എബ്രഹാം 29 മുതല്‍ നവംബർ ഒന്ന് വരെ വൈകുന്നേരം 6.45ന് സന്ധ്യാ നമസ്കാരത്തിനും വചന ശുശ്രൂഷയ്ക്കും നേതൃത്വം നൽകും.